2019-02-25T01:07:27.000Z
Monday, February 25, 2019
ആഫ്രിക്കയ്ക്കു പുറത്തുള്ള എല്ലാ മനുഷ്യവിഭാഗങ്ങളുടേയും പൂർവികർ, എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ നിന്നു എറിട്രിയയും ജിബൂട്ടിയും താണ്ടി അറേബ്യൻ ഉപദ്വീപിൽ പ്രവേശിച്ചവരാണ്. അവരിൽ ചിലർ, 65000 വർഷം മുൻപ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി ഹിമാലയത്തിന്റെ അടിവാരം മുതൽ തെക്കൻ മുനമ്പുവരെ പരന്ന്, ഇന്നുവരെയുള്ള ഇന്ത്യൻ സമൂഹങ്ങളുടെ അടിസ്ഥാനഘടകമായി. 9000 വർഷം മുൻപ് (7000 ബിസി) ഇറാനിൽ നിന്നു കാർഷികവിദ്യയുടെ ബാലപാഠങ്ങളുമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തിയ പുതിയൊരുപറ്റം കുടിയേറ്റക്കാർ അവിടെ പൂർവനിവാസികളുമായി കലർന്ന് ബലൂചിസ്ഥാനിലെ മെഹർഗാറിലും മറ്റും കൃഷിയെ ആശ്രയിച്ചുള്ള ആവാസവ്യവസ്ഥകൾ ഉണ്ടാക്കി. ഈ കാർഷികസമൂഹങ്ങൾ പിന്നിടു നഗരങ്ങളായി പരിണമിച്ചപ്പോൾ, ഹരപ്പൻ (സിന്ധു) സംസ്കൃതി ഉണ്ടായി. ബിസി 2600 മുതൽ 1900 വരെ ഏഴുനൂറ്റാണ്ടു നീണ്ടുനിന്ന ഹരപ്പൻസംസ്കൃതിയുടെ വസന്തകാലം അവസാനിക്കാറായപ്പോഴാണ് ഇന്നത്തെ ഖസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യേഷ്യയിലെ പുൽക്കാടുകളിൽ നിന്നു സംസ്കൃതഭാഷയുടെ ആദിരൂപവുമായി കാലിവളർത്തുകാരായ ആര്യന്മാർ വന്നത്. ഹരപ്പൻ ജനതയിൽ ഒരുഭാഗം ആര്യന്മാരുമായി ഇടകലർന്നപ്പോൾ ആദിമ ഉത്തരേന്ത്യക്കാർ (Ancestral North Indians-ANI) ഉണ്ടായി. അവശേഷിച്ചവർ ദക്ഷിണേന്ത്യയിലേക്കു പരന്ന് അവിടെ മുന്നേയുണ്ടായിരുന്ന പഴയ Out-of-Africa Migrants-മായി കൂടിക്കലർന്നപ്പോൾ ആദിമ ദക്ഷിണേന്ത്യക്കാരും (Ancestral South Indians – ASI) ഉണ്ടായി. അങ്ങനെ ഹരപ്പന്മാർ, പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ രണ്ടു ശാഖകളെ ബന്ധിപ്പിക്കുന്ന പശയായിതീർന്നു ഏതാണ്ട് അതേകാലത്തു തന്നെ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ചൈനീസ് പൂർവികത്വമുള്ള കുടിയേറ്റക്കാർ, പുതിയ നെൽവിത്തുകളും നെല്ലറിവുകളും ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുമായി വടക്കുകിഴക്കേ ഇന്ത്യ വഴി വന്ന് ഗംഗാതടത്തോളം പരന്നു. ഇന്നത്തെ ഇന്ത്യാക്കാരുടെ തായ്-വഴിയിലെ Mitochondrial-DNA, 70 മുതൽ 90 വരെ ശതമാനം പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടേതാണ്. എന്നാൽ Y-ക്രോമസമുകളുടെ ‘അച്ഛൻ-വഴി’ അന്വേഷിക്കുമ്പോൾ അവരുടെ ആഫ്രിക്കൻ ആദിമജനിതകം 10-40 വരെ ശതമാനം മാത്രമാകുന്നു. മധ്യേഷ്യയിൽ നിന്നും മറ്റുമുള്ള ജനിതകഒഴുക്കിൽ പൗരുഷമായിരുന്നു അധികം.

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; സ്നേഹത്തിൻ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License

No comments:
Post a Comment