Tuesday, November 22, 2011

വിക്കികോൺഫറൻസ് ഇന്ത്യാ - മുബൈ

അങ്ങനെ അതു കഴിഞ്ഞു... നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രം

  • ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു... ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി...
  • സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ...
  • വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ...
  • എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
  • നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ...
  • ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല...
  • ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.
  • ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി...
  • അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.
  • ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി...
  • വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു...
  • മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.
  • രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി...
  • സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു...
  • അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.
ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

3 comments:

  1. നവീൻ ഇതൊരു അവലോകനമായി കണക്കാക്കേണ്ടതില്ല കേട്ടോ, എനിക്കു തോന്നിയ ചില കാര്യങ്ങൾ മാത്രം. മലയാളത്തിന്റെ ഔദ്യോഗിക അഭിപ്രായം ഉടനെ തന്നെ അറിയിക്കുമെന്നു കരുതുന്നു...
    കുറ്റപ്പെടുത്തലായി കാണേണ്ടതില്ല കേട്ടോ...
    സംഘാടികർ ഒരു ഫീഡ്‌ബാക്ക് ഫോം ഉടനേ തന്നെ പങ്കെടുത്തവർക്കെല്ലാം അയച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. അടുത്തപ്രാവശ്യത്തേക്കുള്ള കോൺഫറൻസ് പ്ലാൻ ചെയ്യാൻ അതു വളരേ ഉപകരിക്കും...

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License