Sunday, October 09, 2016
October 09, 2016 at 08:52AM
#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഊരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈഴവർക്ക് പെണ്ണുകൊടുക്കാനും മടിച്ചിരുന്നു തീയ്യന്മാർ. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. ഇന്ന് ഈഴവരും തീയ്യരും ഒന്നെന്ന് ആരെങ്കിലും വിചാരിക്കുണ്ടെങ്കിൽ അത് സർക്കാരിന്റെ വിജയമാണ്... ജാതിയിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നുള്ളതിനുള്ള പ്രത്യക്ഷ തെളിവാണ്. ഏതു ജാതിയേയും ഇതുപോലെ ഇല്ലാതാക്കാവുന്നതുമാണ്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
കൊല്ലൂരിൽ
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment