Sunday, October 01, 2017

October 01, 2017 at 05:57AM

വിദ്യാഭ്യാസകാലം കഴിഞ്ഞ് ജീവിതത്തിലേക്കിറങ്ങിയപ്പോൾ തന്നെ പണ്ടു സ്കൂളിൽ പഠിച്ചിരുന്ന ഭൂരിഭാഗവും മറന്ന കൂട്ടത്തിൽ എഴുത്തും പെട്ടുപോകേണ്ടതായിരുന്നു. കൂട്ടുകാരിൽ ചിലർക്കൊക്കെ ഇന്നും മലയാളത്തിൽ ഒരു പാരഗ്രാഫ് വ്യക്തമായി എഴുതാൻ പറ്റാതെ വരുന്നത് കണ്ട് പകച്ചുപോയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റിടാനായിട്ട്, മംഗ്ലീഷിനോ ഇംഗ്ലീഷിലോ എഴുതി തന്നിട്ട് അതിനെ ശുദ്ധമലയാളത്തിൽ പലപ്പോഴും മാറ്റി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പറഞ്ഞുവരുന്നത് #എഴുത്തിനിരുത്ത് ഒരു ശീലമാകണം. കുഞ്ഞുങ്ങൾ മാത്രമല്ല നമുക്കും എഴുത്തിനിരിക്കാം. സ്കൂൾ കാലം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അന്നുമുതൽ എന്റെ എഴുത്തുകളരി #ഓർക്കുട്ട്, #ബ്ലോഗ്, #വിക്കിപീഡിയ, #ഫെയ്സ്ബുക്ക്, #വാട്സാപ്പ് എന്നിവയിലൂടെ ആയിരുന്നു - ഇന്നും തുടരുന്നു. ചടുലമായ അക്ഷരവിന്യാസങ്ങളിലൂടെ കൈവിടാതെ അറിയാവുന്ന ഭാഷകളെ കൂടെ കൂട്ടാൻ ഇന്ന് മേഖലകൾ പലതാണ്. ആത്മിക ഇക്കാലത്ത് അക്ഷരലോകത്തേക്ക് പിച്ചവെയ്ക്കുന്നത് തന്നെ നോട്പാഡിലൂടെയാണ്. ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലൂടെ അവൾ വീണും എഴുന്നേറ്റും നടക്കുന്നു. തെറ്റാതെ പതിയെ എഴുതുന്നു. ഒരുകാലത്ത് കമ്പ്യൂട്ടർ എന്ന കാര്യം ജനതയുടെ സ്വപ്നത്തിൽ പോലും വരാതിരുന്ന കാലത്ത് അരിയും മണ്ണും ഒക്കെയായിരുന്നു പ്രതലം. കാലം മാറി. അക്ഷരപ്പിറവിയെ നമ്മൾ ആചാരമായി മാറ്റി മൂലയ്ക്കിരുത്തി പുതിയ തീരത്തിലൂടെ നടക്കുന്നു... നമുക്കെന്നും #വിദ്യാരംഭം തന്നെയാവണം. അതുകണ്ട് നമ്മുടെ പിൻതലമുറ വളരണം. കുഞ്ഞറിവുകൾ പതിയെ അവർ സ്വായത്തമാക്കണം...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License