Tuesday, October 10, 2017
October 10, 2017 at 04:58PM
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും കേരളത്തിലെ സമാധാനം കുളംതോണ്ടാനായി ആകട്ടെ എന്റെ ഇത്തവണത്തെ യാത്ര എന്ന് തീരുമാനിച്ചു. കേരളത്തിലെ വിമാനത്താവളം തിരക്കേറിയതും സൗകര്യങ്ങൾ ഒരുപാടുള്ളതുമാണ്. ഇത്രയൂം ആൾക്കാർ വിദേശത്തു പോകുന്നത് തന്നെ സ്വന്തം നാട്ടിൽ സമാധാനം കിട്ടാത്തതുകൊണ്ടാണ് എന്ന് എന്റെ സുഹൃത്ത് ഷാജിക്കുട്ടൻ എന്നോട് പറഞ്ഞതെനിക്ക് ഓർമ്മ വന്നു. ഞാൻ വിമാനത്താവളത്തിന് പുറത്തേക്ക് കടന്നു. വിശാലമായ തെരുവ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടെന്നു തോന്നിപ്പിക്കുന്ന റോഡുകളും പരിസരവും. അരികിൽ ചപ്പു ചവറുകളോ മറ്റു മാലിന്യങ്ങളോ ഇല്ല. അതിശയം തന്നെ! ഇങ്ങനെ നക്കി തുടച്ച പോലെയാണോ ഒരു സംസ്ഥാനത്തു തെരുവുകൾ സൂക്ഷിക്കുന്നത് എന്നോർത്ത് എനിക്ക് കലശലായ ദേഷ്യം വന്നു. കേരള സർക്കാർ ഒരു പരാജയം തന്നെ. . . പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച നാട്ടുകാർ. എല്ലാവരും വളരെ ശാന്ത ചിത്തരായി സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു. റോഡിൽ നിറയെ ആഡംബര കാറുകളും മറ്റും കാണാം. ഇത്തരം ആഡംബര കാറുകൾ വാങ്ങുന്ന കള്ളപ്പണക്കാരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുകയാണ് എന്നെനിക്കു ബോധ്യപ്പെട്ടു. പ്രധാനിജിയുടെ നോട്ടു നിരോധനത്തെ മനസ്സിൽ വാഴ്ത്തി ഞാൻ യാത്ര തുടർന്നു. എന്റെ കാറോടിച്ചിരുന്ന ഡ്രൈവറോട് ഞാൻ ചോദിച്ചു: എന്തുകൊണ്ടാണ് ഈ നാട് യൂപി പോലെ ആകാത്തതെന്നു. ഗ്രാമീണ ഭാഷയിൽ അദ്ദേഹമെന്തോ പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടിയിൽ “നിന്റച്ഛൻ“ എന്നോ മറ്റോ ഒരു ശബ്ദം മാത്രമാണ് എനിക്ക് മനസിലാക്കാനായത്. പ്രധാനിജിയുടെ അച്ഛാ ദിൻ ആയിരിക്കണം ആ സുഹൃത്ത് ഉദേശിച്ചത്. താമസം ഏർപ്പാട് ചെയ്ത കെട്ടിടത്തിലെത്തി. എന്നെ വരവേൽക്കാനായി കാവി കൊടികൾ പിടിച്ചു കൊണ്ടു ഒരു പിടി പാഴുകൾ നിൽപ്പുണ്ടായിരുന്നു. ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ മാതൃകയിലാണ് കെട്ടിടത്തിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്. ഏതോ രാജ കൊട്ടാരം പോലെയുണ്ട്. ഞാൻ ഉള്ളിലേക്ക് കടന്നു. കെട്ടിടത്തിന്റെ ദൃശ്യ ഭംഗി മനസ്സുകൊണ്ട് ആസ്വദിച്ചു നിൽക്കവേ എനിക്ക് മറ്റേതിന്റെ ശങ്ക തുടങ്ങി. ഞാൻ പറമ്പു ലക്ഷ്യമാക്കി നടന്നു. പുറത്തു മഴ പെയ്യുന്നുണ്ട്. ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ഒരു കുറ്റിക്കാടിനെ ലക്ഷ്യമാക്കി മല ദേവതകളെ മനസ്സിൽ ധ്യാനിച്ച് ഞാൻ നടന്നു. ഇരിക്കുമ്പോൾ ഈച്ചയെ ആട്ടാനായി ഒരു ചുള്ളിക്കമ്പു പോലും കിട്ടാത്തത് എന്നെ നിരാശനാക്കി. കേരളത്തിലെ ജനങ്ങൾ ഉദാസീനരും അലസന്മാരുമാണ് എന്ന് എനിക്ക് മനസ്സിലായി. ഒരു സ്ഥലം കണ്ടെത്തി ഞാൻ ഇരുന്നതും പുറകിൽ നിന്നുമൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ പച്ചിലകൾക്കിടയിൽ വെളുത്ത താടി രോമങ്ങളുള്ള ഒരു ശിലായുഗ മനുഷ്യൻ അവിടെ എന്നെയും കാത്തിരിക്കുന്നതുപോലെ കാണപ്പെട്ടു. അദ്ദേഹം എന്റെ അരികിൽ വന്നു. അകത്തേയ്ക്കു പോകാം ഇതിനുള്ള സൗകര്യം അകത്തു ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സിലാക്കി. എന്റെയുള്ളിൽ സംശയങ്ങളുണ്ടായി. ഒരു മുറിയിലേക്ക് ഞാൻ ആനയിക്കപ്പെട്ടു. ശങ്ക തീർക്കാൻ ഇരുന്ന എന്നെ എന്തിനീ അന്തപുരത്തിലേക്കു കൊണ്ട് വന്നു എന്നെനിക്ക് തോന്നി. മുറി വളരെ വൃത്തിയുള്ളതും തിളങ്ങുന്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചതുമായിരിന്നു. കൈ കഴുകാനുള്ള സൗകര്യവും അതിനു മുകളിൽ മുഖം നോക്കാനുള്ള സൗകര്യവും ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുറിയുടെ നടുവിലായി ഇരിപ്പിടം പോലെ തോന്നിക്കുന്ന ഒരു തിളങ്ങുന്ന വെണ്ണക്കൽ നിർമ്മിതി ഞാൻ ശ്രദ്ധിച്ചു. ഞാൻ പതിയെ അതിനടുത്തേക്കു നടന്നു അതിന്റെ മൂടി തുറന്നു. ഉള്ളിൽ ജലം കെട്ടിക്കിടക്കുന്നു. നഗരത്തിന്റെ ജല വിതരണ ശൃംഖലയാണ് എന്ന് തോന്നിക്കുന്ന രൂപ ഘടന. എനിക്ക് അത്യന്തം കൗതുകം തോന്നി. സാധാരണ മുറിയുടെ മച്ചിൽ പിടിപ്പിക്കുന്ന ഫാൻ ഈ മുറിയിൽ അരികുവശത്തെ ചുമരിലാണ് പിടിപ്പിച്ചരിക്കുന്നത് എന്നത് എന്നിൽ കൗതുകമുളവാക്കി. അതുതന്നെയും വളരെ ചെറുതൊരെണ്ണമാണ്. കേരളത്തിലെ വസ്തു ശില്പ വിദ്യകളെ പറ്റി എനിക്ക് പുച്ഛം തോന്നി. ഈ സർക്കാർ ഒരു പരാജയം തന്നെ... ഗോരഖ്പൂരിലേയും വാരാണസിയിലെയും പൗരാണിക നഗരങ്ങളിലെ എന്റെ പകലുകൾ ഞാൻ ഓർത്തു. മറ്റേശങ്ക കൂടിക്കൂടി വരുന്നു. എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുമ്പോ ആ ചെറിയ ഫാനിന്റെ അടുത്ത് പിടിപ്പിച്ചിരിക്കുന്നു തദ്ദേശീയമായ ഒരു ജനൽകവാടത്തിൽ നേരത്തെ കണ്ട വെളുത്ത താടി രോമങ്ങളുള്ള അതേ ശിലായുഗ മനുഷ്യൻ എന്നെ നോക്കി നിൽക്കുന്നു. ആ വെണ്ണക്കൽ ശില്പത്തിൽ ഇരിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്നെനിക്കു മനസ്സിലായി. ഞാൻ ഇരുന്നു. ശങ്ക കലശലായതുകൊണ്ടാകണം എനിക്ക് എന്നെ പിടിച്ചു നിർത്താൻ സാധിച്ചില്ല. വീടിനുള്ളിൽ കാര്യം സാധിച്ചു പോയതിൽ എനിക്ക് അത്യന്തം ഖേദമുണ്ടായി. ഇനി ജീവിതത്തിൽ ഇത്തവർത്തിക്കില്ല തന്നെ ഞാൻ ഉറപ്പിച്ചു. ശുചിയാക്കാൻ ഇലയെവിടെ എന്ന് നോക്കുമ്പോൾ വെളുത്ത ചെറിയ തുണിക്കഷ്ണങ്ങൾ ചുമരിൽ തൂക്കി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പുതിയ എന്തോ ആചാരമായിരിക്കണം. ഞാൻ ശുചിയാക്കി. ആശ്വാസത്തോടെയും തെല്ലു നാണത്തോടെയും ഞാൻ പുറത്തിറങ്ങി. മഴ മാറിയിരിക്കുന്നു. ഉള്ളിലെ ശങ്കയും. പിന്നീട് സുരേന്ദ്രജിയിൽ നിന്നാണ് ഇത് ഒരു ശൗചാലയമായിരുന്നു എന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇതുണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നത്. അത്ഭുതകരം തന്നെ. എനിക്ക് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തോടു ബഹുമാനം തോന്നി. പറമ്പിലെ രണ്ടു തളിരിലകൾ കൊണ്ട് ചെയേണ്ടി ഇരുന്ന കാര്യത്തിനെ ഇത്രയ്ക്ക് ആർഭാടകരമായി നിർവഹിക്കാൻ സാധിക്കുന്ന തദ്ദേശീയരായ ജനങ്ങളോട് എനിക്ക് ആദരവും ബഹുമാനവും അസൂയയും തോന്നി. പിന്നീട് പദയാത്രക്കായി പുറപ്പെട്ടു. ശാന്തമായ അന്തരീക്ഷം. നട വഴികളിലെല്ലാം കേരളത്തിന്റെ ജനങ്ങൾ നിറഞ്ഞു നീങ്ങുന്നു. റോഡരികിലോ മാറിയോ കാര്യം സാധിക്കാൻ ഇലയുമായി ഇരിക്കുന്ന ആരെയും കാണാത്തതു എന്നെ നിരാശനാക്കി. വഴി നീളെ മുസ്ലിം പള്ളികൾ കണ്ണിൽപ്പെട്ടു. അറബ് ശൈലിയിൽ പണി കഴിപ്പിച്ച അവയൊക്കെ എന്നിൽ കടുത്ത വിദ്വേഷവും വാശിയും ഉളവാക്കി. ഭരണം കിട്ടുന്ന അന്ന് തന്നെ ഇതെല്ലാം പൊളിച്ചു നീക്കണമെന്നും ആരാധ്യദേവന്റെ 100 മീറ്റർ നീളമുള്ള പ്രതിമ നിർമ്മിക്കണമെന്നും ഞാൻ തീരുമാനിച്ചു. വഴിയിൽ വിശ്രമിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു വീടുകളിലെല്ലാം ഞാൻ ആ വെണ്ണക്കൽ പാകിയ മുറിയിൽ ആയിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്. ഇടയ്ക്കു ജനലിന്റെ മുകളിൽ ആ വെളുത്ത നരയുള്ള ശിലായുഗ മനുഷ്യൻ നിൽപ്പുണ്ടോ എന്ന് ഞാൻ നോക്കുന്നുണ്ടായിരുന്നു. ഇല്ല. അദ്ദേഹം തിരക്കിലാവണം. എന്റെ യാത്ര അവസാനിച്ചു. പ്രധാനിജിയുടെ ഭാരതത്തിൽ പെട്രോളിന് വില കൂട്ടിയത് കൊണ്ട് ഒരു സംസ്ഥാനത്തിനെങ്കിലും ആഡംബര ശൗചാലയങ്ങൾ ഉണ്ടായല്ലോ എന്നോർത്ത് ഞാൻ ആനന്ദവനായി. കേരളത്തിലെ സർക്കാർ ഇനിയുമൊരുപാട് മാറാനുണ്ടെന്നും ഒരു യൂപിയോ ഗുജറാത്തോ ആകാൻ ഇനിയും പരിശ്രമിക്കേണ്ടതാണെന്നും അതിനു വേണ്ടി എത്ര വർഗീയത പരത്താനും ഞാൻ ഒരുക്കമാണെന്നും മനസ്സിൽ ഉറപ്പിച്ചു പ്രധാന മുറിയിലേക്ക് പോയി. ചെറുതായിട്ടൊന്നു ഉറങ്ങണം. നാളെ യൂപിയിൽ ഗോപരിപാലന മഹായാഗമുണ്ട്. ഗോമാതാവിനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. കണ്ണടയ്ക്കുമ്പോഴും ആ വെണ്ണക്കൽ ശില്പമാണ് മനസ്സിൽ. അവസരം കിട്ടുമ്പോൾ ഒരിക്കൽ കൂടി കേരളത്തിലേക്ക് പോകണം. ജയ് ഗോമാതാ!!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
Where are bodies of militants India says it bombed? Western diplomats did not believe the Indian air force hit a militant camp! 2019-03-01T...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
അറിഞ്ഞതില്ല ഞാനോമലേ നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പുമ്പാറ്റകളായ് പറന്നുയർന്നതും ഞാനീ സ്നേഹസാഗരത്തിലാണ്ട് പോയതും... പുതുവത്സരാശംസകൾ ഏവർക്കും!!!...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#മാടായി #അക്ഷരസഞ്ചയം #madayi #font പ്രിയരേ, കഴിഞ്ഞ ദിവസം മാടായിപ്പാറയിൽ വെച്ച് ചേർന്ന പൂക്കാലസഹവാസ ക്യാമ്പിൽ വെച്ച് പുതിയൊരു ഫോണ്ട് പ്രകാശനം...
-
പിണറായിയുടെ തലവെട്ടിയാല് ഒരുകോടി -ആര്എസ്എസ് നേതാവ് 😉 ഇനി പാവം ഉദ്ദേശിച്ചത് മുടിയായിരിക്കുമോ എന്തോ!!! ഉജ്ജയിന് (മധ്യപ്രദേശ്): കേരള മുഖ്യ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment