Monday, September 10, 2018

ഹർത്താൽ

ഇന്ന് ഭാരതം മൊത്തത്തിൽ ഹർത്താലാണ്. മോദിയുടെ ക്രമമില്ലാത്ത ഗ്യാസ്/ഡീസൽ/പെട്രോൾ വിലവർദ്ധനയും അനുബന്ധമായി കൂടുന്ന മറ്റുവിലക്കയറ്റങ്ങളിലും പ്രതിഷേധിച്ചാണു ഹർത്താൽ.

ബിജെപി ഭരണകൊണ്ടുണ്ടായ മാറ്റങ്ങളുടെ രത്നചുരുക്കം.
1) വർഗ്ഗീയത വർദ്ധിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങൾ അകന്നു

2) പെട്രോൾ, ഡീസൽ വില ആഗോള വിപണിയിൽ കുറയുമ്പോൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിൽ. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി

3) LPG സിലിണ്ടർ വില 800 കടന്ന് ഇപ്പോൾ 2014 ലെ വിലയേക്കാൾ ഇരട്ടിയായി

4) ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് താഴ്ച്ചയിൽ. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും വിലയിടിവ് ഇന്ത്യൻ കറൻസിക്ക്.

5) തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വർഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വർദ്ധന. മിനിമം ചാർജ് 5 ൽ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.

6) തീവണ്ടി ചരക്ക് കൂലി 10% കൂട്ടി

7) നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തിൽ ആക്കി. പക്ഷെ നിരോധിച്ച കറൻസി 99. 3 % വും തിരിച്ചെത്തി.

8) 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വർഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ൽ നോക്കാം എന്നാണ് വാഗ്ദാനം.

9) 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങൾക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല.

10) വർഷാവർഷം 2 കോടി ജോലികൾ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലർന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയിൽ മാത്രം വരുന്ന 3 വർഷങ്ങൾ കൊണ്ട് ഇപ്പോൾ ജോലിയുള്ള 640000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക്

11) റാഫേൽ ഇടപാട് : ഖത്തർ ഫ്രാൻസിൽ നിന്ന് വാങ്ങിയ ഒരു റാഫേൽ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങൾ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നൽകാമെന്ന് upa കാലത്ത് നൽകാൻ ധാരണയായ കരാർ വെട്ടി 36 വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് അനിൽ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി.

12) സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നൽകി.

13) RBI കണക്കുകൾ പ്രകാരം 3 വർഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ലോൺ എഴുതി തള്ളി.

14) മോഡി ഭരണത്തിൽ കർഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.

15) GST പരാജയം. 25 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം

16) നോട്ട് നിരോധനം മൂലം ജിഡിപി യിൽ 3 ലക്ഷം കോടി നഷ്ടം.

17) 2008 ലെ ആഗോള മാന്ദ്യത്തിൽ പോലും പിടിച്ചു നിന്ന ബാങ്കുകൾ ഇക്കഴിഞ്ഞ പാദത്തിൽ 44,000 കോടിയുടെ നഷ്ടത്തിൽ .

18) ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക്‌ ലഭിക്കാതിരിക്കാൻ പെട്രോളിൽ 200% ഉം ഡീസലിൽ 400% ഉം കേന്ദ്ര നികുതി കൂട്ടി.

19) 2014 ന് മുൻപ് കാർഷിക വരുമാന വളർച്ച നിരക്ക് 4. 2 % ആയിരുന്നു എങ്കിൽ ഇപ്പോഴത് 1. 9% ആയി ചുരുങ്ങി

20) കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ 9 ബില്യൺ ഡോളർ ഇടിവ്‌.

21) രാജ്യ സുരക്ഷയിൽ വീഴ്ച : 2014 മുതൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാൾ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോർട്ടൽ ) ഡാറ്റ സ്ഥിരീകരിക്കുന്നു

22) ഭീകരാക്രമണങ്ങളിൽ വർദ്ധനവ് : ബിജെപി ഭരണത്തിൽ കാശ്മീരിൽ മാത്രമുണ്ടായ ഭീകരാക്രമണങ്ങളിൽ 42% വർദ്ധനവുണ്ടായി.

23) കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിന്റെ എണ്ണം 37% കൂടി

24) 2015 ൽ നരേന്ദ്രമോഡി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെ 10000 ഏക്കർ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കർ ഭൂമി മാത്രം. ദുർബല രാജ്യമായ ബംഗ്ളാദേശിന്റെ മുൻപിൽ പോലും സമ്പൂർണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം.

25) കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 7. 31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യൻ ബാങ്കുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡാണ്.

26) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോഡി 11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ൽ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വർഷങ്ങൾക്കു മുൻപ് തന്നെ ഹരിപ്രസാദ് S. V എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കത്ത് മുഖേന അഭ്യർത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയിൽ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതൽ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്.

27) വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു

28) സ്വിസ് ബാങ്കിലെ കള്ളപ്പണത്തിൽ 50% വർദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം.

29) പട്ടിണി ഇൻഡക്സിൽ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളിൽ ഇന്ത്യ 100 ആം റാങ്കിലാണ്. അയൽ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയൽ രാജ്യങ്ങളിൽ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിൽ ചാടി. സ്ഥാനം 78 ആണ്.

30) പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയപ്പോൾ മനുഷ്യർ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.

31) ഗോമാംസത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാർത്തകൾ സാധാരണയായി

32) അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോർഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യൺ ഡോളർ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകർക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുൻപ് മോഡി പ്രസംഗിച്ചിരുന്നു.

33) ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാർഡ് നൽകി കേന്ദ്ര സർക്കാർ ആദരിച്ചു

34) സ്ത്രീ സുരക്ഷയിൽ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ൽ മാത്രം കൂടിയത്. കത്വയിൽ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാൻ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസിൽ കുറ്റവാളിയായ ബിജെപി എം. എൽ. എയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു.

35) നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്ഫോടന കേസിലെ ദൃക്‌സാക്ഷി മൊഴികൾ കോടതിയിൽ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസിൽ 28 വർഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.

36) നേപ്പാളിന്‌ 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോൾ പ്രളയം ബാധിച്ച കേരളത്തിന്‌ വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു.

37) പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.

38) ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു

39) മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ

40) ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകൻ ജെയ്‌ഷയുടെ സ്വത്തിൽ 16000 മടങ്ങ് വർദ്ധനവ്.

41) അമിത് ഷ ഡയറക്കറ്റർ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുത്തത് 745. 59 കോടിയുടെ നിരോധിത നോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റി കൊടുത്ത റെക്കോർഡ് ഈ ബാങ്കിന് സ്വന്തം.

42) NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരിൽ വെറും 0. 09 % പേരാണ് 2. 5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0. 09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു.

43) 2012 ൽ അമിത് ഷായുടെ ആസ്തി 1. 90 കോടി. 2017 ൽ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്?

44) ഇന്ത്യയിൽ നിർമ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ.

45) ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വർഷം മാത്രം FDI ( foreign direct investment ) ൽ ഉണ്ടായത്. Make in india ആരെയും ആകർഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അർദ്ധ പാദത്തിൽ മാത്രം 37 ബില്യൺ ഡോളർ ആകർഷിച്ചു കഴിഞ്ഞു.

46) UPA സർക്കാരിന്റെ നിർമൽ ഭാരത് അഭിയാൻ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരിൽ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തിൽ ആദ്യ 4 varshaw നിർമ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വർഷവും കാണുക:

11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12

സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്ലറ്റ് പണിതു എന്നാണ്. എന്നാൽ 16400 കോടി രൂപ ഈ പേരിൽ ജനങ്ങളിൽ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.

47) സ്മാർട്ട്‌ സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട്‌ ആക്കും എന്ന് പ്രഖ്യാപിച്ചു. പൂർത്തിയായത് 5% മാത്രം.

48) പാളിയ ഡിജിറ്റലൈസേഷൻ :RBI റിപ്പോർട്ട്‌ തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി

49) പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറൻസി വെറും 10720. കോടി. 10720 കോടി പിടിക്കാൻ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂർവ്വത

50) ലോകത്തെ ഏറ്റവും കൂടുതൽ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീർണ്ണമായ 6 തരം നികുതിയും ഉയർന്ന റേറ്റും വ്യാപാരികൾക്ക് തലവേദനയാവുന്നു. ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി ഏറ്റവും കൂടുതൽ എതിർത്ത പദ്ധതിയാണ് ഇത്. ഭരണത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞു.

51) 9 വർഷത്തിനിടെ മൻമോഹൻ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വർഷം ജൂലൈ വരെ 1484 കോടി.

52) ആധാർ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾക്ക് സുരക്ഷ ഇല്ലാതായി. ആധാർ ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി എതിർത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം.

53) 2012 ൽ മോഡി FDI വിദേശ രാജ്യങ്ങൾക്ക് തീറെഴുതി കൊടുക്കൽ ആണെന്ന് പ്രസ്താവന നടത്തി. 2016 ൽ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചിൽ

54) 4 വർഷത്തിനിടെ അഥവ1475 ദിവസങ്ങളിൽ മോഡി 800 ദിവസങ്ങൾ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങൾ വിദേശത്ത് ചെലവിട്ടു. പാർലമെന്റിൽ വന്നത് വെറും 19 ദിവസം മാത്രം.

55) ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാർലമെന്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരിൽ 3 ൽ ഒന്നും ക്രിമിനൽ കേസ് ഉള്ളവർ

56) ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ ആണ് വികസനത്തിൽ മികച്ചു നിൽക്കുന്നത്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License