2019-03-19T00:07:51.000Z
Tuesday, March 19, 2019
ലോകത്തുണ്ടാക്കുന്ന ആണവവൈദ്യുതിയുടെ മൂന്നിലൊന്നും ഉണ്ടാക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. ഇന്ന് പുതുതായി ഒന്നോരണ്ടോ റിയാക്ടറുകൾ മാത്രമേ അവിടെ നിർമ്മാണത്തിലുള്ളൂ. 34 എണ്ണം സ്ഥിരമായി അടച്ചുപൂട്ടിക്കഴിഞ്ഞു. പലയിടത്തും നിർമ്മാണത്തിലിരുന്നതും നിർത്തിയിരിക്കുന്നു. തങ്ങളുടെ ഊർജ്ജോപയോഗത്തിന്റെ ഏതാണ്ട് എഴുപത് ശതമാനത്തിൽക്കൂടുതൽ ആണവവൈദ്യുതിയിൽ നിന്നുമുണ്ടാക്കുന്ന രാജ്യമായ ഫ്രാൻസ് 2025 ആകുമ്പോഴേക്കും ഇത് വെറും അമ്പതുശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലാണ്. ഇപ്പോൾ പുതിയ റിയാക്ടറുകൾ ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. ഭൂചലനം ഉണ്ടാകുമ്പോൾപ്പോലും അപകടം പറ്റാതെ ആടിയുലഞ്ഞ് നിലനിൽക്കുന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ജപ്പാനുപോലും ഫുകുഷിമയിൽ ഉണ്ടായ അപകടത്തെ നേരിടാൻ പാടുപെടേണ്ടിവന്നു. അവിടെ ഉണ്ടായ റേഡിയേഷൻ മാലിന്യനിർമാർജ്ജനചെലവ് ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യൻ ബജറ്റിന്റെ ഏതാണ്ട് പകുതിയാണ്. അവിടെയും കാര്യമായി പുതിയറിയാക്ടറുകൾ ഉണ്ടാക്കുന്നില്ല. ചൈനയാണ് പുതിയ ആണവനിലയങ്ങൾ ഉണ്ടാക്കുന്നതിൽ ഇപ്പോൾ മുന്നിലുള്ളത്. അവിടെ ജനങ്ങളോട് പ്രത്യേകിച്ച് ചോദിക്കുകയും പറയുകയും വേണ്ട. ഭരിക്കാൻ അവരുടെ വോട്ടുവേണ്ട, ആളെ ഒഴിപ്പിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ല. അമേരിക്കയിലെയും ഫ്രാൻസിലെയും ജപ്പാനിലെയും ആണവനിലയനിർമ്മാണക്കമ്പനികൾ നാട്ടിൽ പണിയില്ലാതെ വരുമ്പോൾ അവ വിൽക്കാനും കാശുണ്ടാക്കാനും നമ്മളെപ്പോലുള്ള രാജ്യങ്ങളെ സമീപിക്കുന്നു. വലിയതോതിൽ ഊർജ്ജാവശ്യങ്ങൾ ഉള്ള നമ്മളാവട്ടെ അവർ നമുക്കെന്തോ വല്യകാര്യമാണ് ചെയ്യുന്നതെന്ന മട്ടിൽ അവ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇനി നമുക്ക് ആണവനിലയങ്ങൾ വേണ്ടെന്നും, ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ അടിയന്തിരമായി മറ്റുമാർഗ്ഗങ്ങൾ തേടണമെന്നും തീരുമാനമെടുക്കേണ്ട സമയം വന്നിരിക്കയാണ്. നമ്മുടെ തെരഞ്ഞെടുപ്പിൽ ഇതൊക്കെ ആരെങ്കിലും ചർച്ച ചെയ്യുന്ന വിഷയങ്ങളാണോ?

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; സ്നേഹത്തിൻ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License

No comments:
Post a Comment