Thursday, March 28, 2019

#ജ്ഞാനപ്പാന #പൂന്താനം സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ; കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉൺമാൻ പോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരം കൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ; അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം.

2019-03-28T06:33:35.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License