2019-05-01T01:48:17.000Z
Wednesday, May 01, 2019
പണ്ട് പ്രിഡിഗ്രിക്കാലം തൊട്ടേ നല്ല ബുക്സ് തപ്പി നടക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ട പ്രധാന സ്ഥലമായിരുന്നു നിലേശ്വരത്തെ ബോധി ബുക്സ്. കാഞ്ഞങ്ങാടൊന്നും അന്ന് ഇതുപോലെ നല്ലൊരു ബുക്സ് ഷോപ്പ് ഉണ്ടായിരുന്നില്ല; ഇന്ന് ആരാണോ എന്തോ കടയുടെ ഉടമസ്ഥൻ! എന്തായാലും പുള്ളിയുടെ കൈയ്യൊടിഞ്ഞു!! വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ പരസ്യമായി ഉമ്മ വെച്ച കമിതാക്കളെ ഇയാൾ ചോദ്യം ചെയ്തത്രേ. കാമുകൻ തള്ളിയപ്പോൾ ചോദ്യകർത്താവ് ഓടയിൽ വീണ് കൈയ്യൊടിഞ്ഞു. എന്തായാലും ക്രൂരമായി മർദ്ദിച്ചതൊന്നും ആകാൻ ഇടയില്ല; ഞാൻ കാമുകർക്കൊപ്പം തന്നെ നിൽക്കുന്നു. “പറ്റിപ്പോയി സഹോ, ഒന്നു ക്ഷമിച്ചു കള“ എന്നിപ്പോൾ ആ കാമുകൻ പയ്യൻ ഒരുപക്ഷേ അലമുറയിടുന്നുണ്ടാവണം! എന്തായാലും സംഭവത്തിൽ പൊലീസ് കേസെടുത്തു. കാമുകരെ പിടിക്കാനായി #സിസിടീവി ദൃശ്യങ്ങൾ നോക്കി പൊലീസ് മുന്നോട്ട് പോവുമത്രേ!! സിസിടീവി വില്ലനാവുന്ന മറ്റൊരു ദാരുണ കാഴ്ചയാണപ്പോൾ കാണാൻ കിടക്കുന്നത്! ആകപ്പാടെയുള്ള കേരളത്തിൽ പോലും സിപിഎമ്മിനെ കണ്ടമാനം നാണംകെടുത്തിയ സുന്ദരവില്ലനാണ് സിസിടീവി. സിസിടീവിയോട് ഒരപേക്ഷയേ ഉള്ളൂ, ആ കാമുകഹൃദയങ്ങളെ ഇനിയും പ്രണയിക്കാൻ അനുവദിക്കുക, ദയവായി ദൃശ്യങ്ങൾ പൊലീസിനു കൈമാറരുത്! #മന്നംപുറത്ത് കാവിലേക്കുള്ള ഇടവഴിയിൽ എന്നും കാണുന്ന രണ്ടുകൂട്ടരാണ് കമിതാക്കളും കല്യാണ ബ്രോക്കർമാരും. ബ്രോക്കർമാർ വയസ്സന്മാരാണ്. അന്നൊന്നും ആർക്കും ഇവർ ശല്യക്കാരായിരുന്നില്ല. കാലം മാറി, സമൂഹവും. ഇതൊക്കെ അറിഞ്ഞ് പിള്ളേരും ശ്രദ്ധിക്കണമായിരുന്നു. സിസിടിവി നോക്കുന്നവൻ ഒരു രസത്തിന് ഈ രംഗമൊക്കെ വാട്സാപ്പിൽ ഇട്ടാൻ നാളെ ലോകം മൊത്തത്തിൽ കണ്ടു പുളകം കൊള്ളും. നഷ്ടം ഭീകരമായി ബാധിക്കുക കാമുകിയുടെ ജീവിതത്തെയായിരിക്കും. #കാമുകീകാമുകർ ഉള്ള വിശ്വാസത്തിന്റെ സ്നേഹത്തിന്റെ ഉറപ്പിന്റെ ബലത്തിൽ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ന് #വാട്സാപ്പ്, #ടെലെഗ്രാം പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിറഞ്ഞാടുകയാണ്. ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും എന്റെ #കാമകേളികൾ ഇങ്ങനെ വരില്ലെന്നും പ്രിയനെന്നെ ചതിക്കില്ലെന്നുമുള്ള വിശ്വാസത്തിൽ ഒക്കെയും പങ്കുവെയ്ക്കുന്നു. #ടെക്നോളജി ഏറെ മാറിപ്പോയിട്ടുണ്ട് കാമുകരേ... അടച്ചിട്ടു കിടക്കുന്ന ചുവരിനേപോലും വിശ്വസിക്കാനാവാത്ത കാലമാണിത്. പ്രണയകേളികൾ സ്വകാര്യമാക്കുക. വില്ലനായി കടന്നുവന്ന ബോധി ബുക്ക്സ്റ്റാൾ ഉടമയുടെ കൈ ഒന്നരമാസം കൊണ്ട് ഓക്കെയാവും; വിട്ടുകള “പരസ്യമായി ഉമ്മവെയ്ക്കുമ്പോൾ ശ്രദ്ധിക്കണം“ എന്നു ചെറു ചിരിയാൽ നിർദ്ദേശിച്ചാൽ മതിയായിരുന്നു ആ മനുഷ്യന് - പ്രായമേറിയാൽ പൊട്ടിപ്പോയ എല്ലുകൾ മസ്സിലും പിടിച്ച് കൂടിച്ചേരാൻ വിമുഖത കാണിച്ചിരുന്നേക്കും. എത്രയും പെട്ടന്നാ കൈകൾ നന്നാവട്ടെ! മേലിൽ ഇത്തരം കാര്യങ്ങൾ കണ്ടാൽ വേണമെന്നു തോന്നിയാൽ മാത്രം സൗഹൃദഭാവത്തിൽ വരുംവരായ്കകൾ അവരെ നിർദ്ദേശിക്കുക!

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License

No comments:
Post a Comment