Tuesday, October 09, 2012

ഫോക്ക്‌ലോർ - ഷിറ്റ് വെൽ - താങ്ക്സ് ഐ ഡിഡ്!

എം. എ. യ്ക്ക് ഫോക്ക്‌ലോർ പഠിച്ചപ്പോൾ കക്കൂസ് സാഹിത്യത്തെ പറ്റി പഠിക്കാനുണ്ടായിരുന്നു. കക്കൂസിന്റെ നാലു ഭിത്തികൾ നൽകുന്ന സുരക്ഷിതത്ത്വത്തിൽ ഒരുവന്റെ സർഗവാസന പുറത്തു ചാടുകയും അവൻ ഭിത്തിയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ചെയ്യുന്നു; ഓരോരുത്തരുടെ സംസ്ക്കാരവും ജീവിത രീതിയും ഈ എഴുത്തുകളെ നല്ല പോലെ സ്വാധീനിക്കാറുണ്ട്.

സെക്സും തെറിയുമാണ് മിക്കയിടത്തും കാണുക; അല്ലാത്തതും ഉണ്ട്. ചിലതൊക്കെ നല്ല ചിരിക്കു വക നൽകുന്നു. ട്രൈനിലെയും കോളേജുകളിലേയും കക്കൂസുകളിലും മറ്റും സർഗവാസന പൂത്തുലഞ്ഞു നിൽക്കുന്ന കവിതാശകലങ്ങളും മറ്റും കണ്ടത് ഓർമ്മയിലെത്തുന്നു. പലയിടങ്ങളിലും ലിഫ്റ്റുകളിലെ ഭിത്തികളിലും ഇത്തരം ചില പഞ്ച് ലൈനുകൾ കണ്ടിരുന്നു.

ഇത്രയും എഴുതാൻ കാരണം മറ്റൊന്നുമല്ല; ഇന്നുച്ചയ്ക്ക് ഒന്നു കക്കൂസിൽ പോയപ്പോൾ അവിടെ ഭിത്തിയിലും കണ്ടു രണ്ട് ലൈൻ: ഷിറ്റ് വെൽ - താങ്ക്സ് ഐ ഡിഡ്! എന്ന്. ഞാൻ തൂറി - നിങ്ങളും നന്നായി തൂറുക എന്ന്!! ഏതവനായിരിക്കും അതെഴുതി വെച്ചിരിക്കുക. ഇവിടെ ഈ കോർപ്പറേറ്റ് കുഞ്ഞുങ്ങളുടെ നടത്തവും സംസാരവും കേട്ടാൽ ഇതെഴുതിയവൻ ഇവരിലൊരുവനാണെന്ന് തോന്നില്ല! ഒന്നൊന്നര സ്റ്റാൻഡേർഡല്ലേ എല്ലാവർക്കും!! എന്നിട്ടും എഴുതി! കക്കൂസിനുള്ളിലെ ഭിത്തികൾക്കിടയിൽ അവൻ നാട്യങ്ങളില്ലാത്ത മനുഷ്യനായി മാറി! അവന്റെ സർഗവാസന സടകുടഞ്ഞെണീറ്റപ്പോൾ അവൻ കുത്തിക്കുറിച്ചു - shit well - thanks I did!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. ഓ അങ്ങനെയും ഒരു സാഹിത്യവിഭാഗമുണ്ടോ :)

    ReplyDelete
    Replies
    1. ഫോക്ക്‌ലോറിന്റെ ഒരു സബ് ആണ് :)
      നാടൻപാട്ടുകൾ, നടോടി മിത്തുകൾ, തോറ്റം‌ പാട്ടുകൾ, പഴഞ്ചൊല്ലുകൾ, തെറിപ്പാട്ടുകൾ, കക്കൂസുകളിലും മറ്റും എഴുതി വെയ്ക്കുന്ന ഇത്തരം സ്ക്രിപ്റ്റുകൾ ... ഇങ്ങനെ കുറേ സംഭവങ്ങൾ കൂടിയതാണു ഫോക്ക്‌ലോർ. പഠിക്കാൻ നല്ല രസമായിരുന്നു!

      Delete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License