Monday, December 05, 2016
December 05, 2016 at 06:13AM
വിപ്ലവ സൂര്യനെ ഓർക്കാൻ ഒരു ദിവസം... ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല (ഇംഗ്ലീഷ്: Nelson Rolihlahla Mandela] ജനനം 1918 ജൂലൈ 18 - 2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച് 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം, ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയൻ. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്. മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്, 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക് 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്. 2009 നവംബറിൽ യു. എൻ. പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു. http://ift.tt/2gEey8t
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
ഒരു ഫ്രണ്ട് ഫെയ്സ്ബുക്കില് ഷെയര് ചെയ്ത ഒന്നാണിത്. ഓഫീസില് എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ ...
-
ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment