Wednesday, December 21, 2016
December 21, 2016 at 07:09PM
ചായില്യം ഹാക്ക് ചെയ്യാൻ വീണ്ടും ശ്രമം!! ഇന്നലെ വൈകുന്നേരം 3:37 ന് പെരുമ്പാവൂരിൽ വെച്ച് BSNL ബ്രോഡ്ബാന്റ് കണക്ഷൻ ഉപയോഗിക്കുന്ന ഒരു മഹാൻ എന്റെ സൈറ്റ് chayilyam.com ഹാക്ക് ചെയ്യാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഐപി അഡ്രസ്സ് എന്തായാലും ഇപ്പോൾ പറയുന്നില്ല. അവന്റെ ഒരുമാസത്തെ എന്റെ സൈറ്റുമായി ബന്ധപ്പെട്ട ഡീറ്റൈൽസ് കൈയ്യിലുണ്ട്. ഇവിടെ ഫെയ്സ്ബുക്കിൽ ഉള്ള ആരെങ്കിലും പെരുമ്പാവൂരുള്ളവരുണ്ടോ? ആരെങ്കിലും ആണോ പിന്നിൽ? സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നുമില്ല... കാര്യങ്ങൾ വല്ലതും അറിയാനാണെങ്കിൽ ചോദിച്ചാൽ പോരേ!! മുമ്പുതൊട്ടേ ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയതിനാലാണ് ഈ ചിത്രം ഷെയർ ചെയ്യുന്നത്. അന്നുതന്നെ മതിയായ മാറ്റങ്ങൾ സൈറ്റിൽ വരുത്തിയിരുന്നു. ഇന്ന് വീണ്ടും വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്യായമായി സൈറ്റിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവരുടെ ഡിറ്റൈൽസ് കൃത്യമായി കിട്ടുന്നുമൂണ്ട്. കിട്ടിയ തെളിവുകൾ ഒക്കെ പൊലീസിനെ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഈയിടെ ആയി ക്ഷമിക്കുന്ന ശീലം കുറച്ച് അധികമാ... പത്താം ക്ലസ് ബാച്ചിൽപണ്ടു പഠിച്ചവർക്കും വിക്കിപീഡിയയിലെ ചില സുഹൃത്തുക്കൾക്കും ചില അധ്യാപകർക്കും ഒക്കെ ഈ ക്ഷമാശീലം ഈയടുത്തായിട്ട് മനസ്സിലായിട്ടുണ്ടാവണം... സൈറ്റിന്റെ കാാര്യമല്ല; ചിലതൊക്കെ അവരോട് വ്യക്തമായി തന്നെ ഷെയർ ചെയ്തിട്ടുണ്ട്.... ആ പെരുമ്പാവൂരുകാരൻ ഇവിടെയുണ്ടെങ്കിൽ ഇതൊരു ഓർമ്മപ്പെടുത്തലായി കാണുക. സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നും ഇല്ല.... പക്ഷേ എന്റെ സൈറ്റിൽ ആ പുറമേ കാണുന്ന സംഗതികളേ ഉള്ളൂ എന്നറിയുക... സൈറ്റിന്റെ തീം ഞാൻ തന്നെ ഉണ്ടാക്കിയതാണ്. വേണമെങ്കിൽ ഫ്രീയായിട്ട് തരാനും തയ്യാറാണ്. ഇനിയും ഈ ഐപ്പി അഡ്രസ്സിൽ നിന്നോ സമീപപ്രദേശങ്ങളിൽ നിന്നോ ഇതുമാതിരി പ്രവർത്തനങ്ങൾ നടന്നാൽ പിറ്റേ ദിവസം തന്നെ പൊലീസ് തപ്പിവരും എന്നറിയുക... ഡല്ലിക്കാരനെയോ കൽക്കത്തക്കാരനേയോ ഇന്ത്യക്ക് പുറത്തുള്ളോനെയോ പൊക്കുന്ന പണിയൊന്നുമില്ല ഒരു പെരുമ്പാവൂരുകാരനെ പൊക്കാൻ!!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment