Wednesday, November 21, 2018
2018-11-21T04:59:29.000Z
കാഞ്ഞങ്ങാട് SBI ലെ സുകന്യസമൃദ്ധി അകൗണ്ട്... .......... ........... ........... ............... . #കാഞ്ഞങ്ങാട് #SBI യിൽ നിന്നും ഇപ്പോൾ തെറി പാർസലായി കിട്ടി. ആത്മികയുടെ പേരിൽ ഒരു #സുകന്യസമൃദ്ധി അക്കൗണ്ട് പണ്ടു തുടങ്ങിയതാണു വിഷയം. ആമീസിന്റെ ഫോട്ടോ ചോദിച്ച് ഒരിക്കൽ ബാങ്കിൽ നിന്നും വിളിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതുമായി ചെന്ന് ഞാൻ അകൗണ്ട് അപ്ഡേറ്റ് ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ എന്റെ ഫോട്ടോ ചോദിച്ചു. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞപ്പോൾ, കുറച്ച് കാശടച്ചതല്ലേ കളയാൻ പാടില്ലല്ലോ എന്നു കരുതി ഫോട്ടോയുമായി ബാംഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാടേക്ക് ടിക്കറ്റ് ബുക്കി, അവരുടെ ഓഫീസിൽ കൊടുത്തിട്ടു വന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വീണ്ടും ഫോട്ടോ ചോദിച്ച് ബഹളമായി. വാട്സാപ്പ് വഴി അനിയത്തിക്ക് ഫോട്ടോ അയച്ചിട്ട് പ്രിന്റെടുത്ത് അതു കൊണ്ടുപോയി കൊടുക്കാൻ അവളെ ഏല്പിച്ചപ്പോൾ അവൾ തന്നെ അതുപ്രകാരം ചെയ്തു. കുറച്ചധികം ഫോട്ടോസ് വീട്ടിൽ തന്നെ വെച്ചു വന്നതിനാൽ പിന്നത്തെ തവണ, അമ്മ നേരിട്ട് പോയി സംഗതി കൊണ്ടുക്കൊടുത്തു, ഫയൽസ് അപ്ഡേറ്റ് ചെയ്തു വന്നു. കഴിഞ്ഞ ദിവസം നാട്ടിപ് വന്നപ്പോൾ കാഞ്ഞങ്ങാട് SBI യിൽ നിന്നും വിനീത് എന്നൊരാളുടെ ഫോൺ വന്നു. അന്നു ശനിയാഴ്ച ശശികല കാരണം ഹർത്താലായതിനാൽ കാഞ്ഞങ്ങാടേക്ക് എത്തിച്ചേരാൻ പറ്റിയില്ല. ഞായറാഴ്ച ഇവർ അടച്ചിടുകയും ചെയ്യും. ഞാൻ ഫോട്ടോയും ഇവിടെ പറഞ്ഞ കാര്യങ്ങളൊക്കെയും പച്ചമലയാളത്തിൽ എഴുതി ഒരു കത്തും വെച്ച് കവറിലാക്കി പ്രശാന്തിനെ ഏൽപ്പിച്ചു വന്നു. പ്രശാന്ത് (Prasanth) കവർ ഇതുവരെ കൊടുത്തിരുന്നില്ല. വിനീതിന്റെ കോൾ ഇപ്പോൾ വീണ്ടും വന്നു. ഞാൻ പറഞ്ഞു, "എന്ത് വൃത്തികെട്ട പണിയാ വിനീതേ നിങ്ങൾ കാണിക്കുന്നത്. എത്ര പ്രാവശ്യമാ ഫോട്ടോ വാങ്ങിക്കുന്നത്, ഒരു അകൗണ്ടുമായി ബന്ധപ്പെട്ട് ഫയൽ എങ്കിലും സൂക്ഷിക്കരുതോ" എന്ന്. ഇതിലെ #വൃത്തികെട്ട എന്ന വാക്ക് മൂപ്പർക്ക് ഇഷ്ടായില്ല. സാറാ സാറേ സാമ്പാറേ എന്നൊക്കെ വിളിച്ച് താണു കേണു പറയണമായിരുന്നു എന്നു തോന്നി! ഇവരെന്താ വല്ല മാര്യേജ് ബ്യൂറോയും സൈഡായി നടത്തുന്നുണ്ടോ, സൗമ്യനും സുമുഖനുമായ എന്റെ സൗന്ദര്യം കാണിച്ച ആളുകളെ ആകർഷിക്കാനായിട്ട്? കാഞ്ഞങ്ങാട് SBI പുതിയ ബിൽഡിങിലൊക്കെ മാറിയിട്ട് കുട്ടപ്പനായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഞാനവിടെ പോവുകയും ചെയ്തിരുന്നു. ഒരു ഫോട്ടോ നിമിത്തം എനിക്ക് മുടക്കേണ്ടി വന്ന കാശിനിവർ ഉത്തരവാദികളാവില്ലല്ലോ! അകൗണ്ട് ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള പണി നോക്കണം.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment