Saturday, December 01, 2018

2018-12-01T02:49:16.000Z

ചാവാനാവുമ്പോൾ എന്നെക്കുറിച്ച് ചിന്തിക്കുന്ന പെണ്ണേതായിരിക്കും - ഇതുപോലെ അഭിനവ കവയത്രി തിരിച്ചു ചിന്തിച്ചതു പോലെയാവണം അത്...! പക്ഷേ ചിന്തയിൽ പോലും സോമനടിക്കരുത് എന്നേ ഉള്ളൂ. ........... വിശ്വവിഖ്യാതമായ ആ കവിതയുടെ സോഴ്സിന്റെ അർത്ഥം ഏകദേശം ഇതാണെന്നു തോന്നുന്നു. കവയത്രി സോമനിസം കാണിച്ചപ്പോൾ കഥയിലെ അവൻ അവളായി; അവൾ അവനായി; കെട്ടിയോൻ കെട്ടിയോളായി എന്നേ ഉള്ളൂ. ........... സംഗതി പ്രണായതുരമായൊരു നൈർമല്യമാണ്. പ്രണയത്തിന്റെ തീവ്രതയാണ്; സൗന്ദര്യമാണ്; നിഷ്കളങ്കതയാണ്. ........... അങ്ങനെ, കൊറച്ച് കൊല്ലങ്ങൾക്ക് ശേഷം ഞാൻ ചത്തു പോവും. അത്രനാളും ഉണ്ടായിരുന്ന ബന്ധുസഹസ്രങ്ങളെ ഉപേക്ഷിച്ച്, മരണത്തിനു മുമ്പ്, ഞാൻ നിന്റെ അടുത്തേക്ക് ഓടിയെത്തും. ആ സമയത്തെ യാത്ര എന്തായാലും അല്പം ബുദ്ധി മുട്ടുള്ളതായിരിക്കുമല്ലോ! നിന്റെ വീടിന്നു മുന്നിലെ എന്റെ വീഴ്ച കണ്ടു കരയുന്ന നിന്നെ, ഇത്രനാളും നീ നിന്റെ കെട്ടിയോനെ സഹിച്ചതല്ലേ, ഇതിലെന്തിരിക്കുന്നു എന്നു പറഞ്ഞ ചിരിച്ചുകൊണ്ട് എണീറ്റു വന്ന്, ഞാൻ നിന്റെ റൂമിലെത്തും. മരണം പതിഞ്ഞിരിക്കുന്ന സുതാര്യമായ വിരലുകൾ കൊണ്ട് ഞാൻ നിന്നെ തൊട്ടുണർത്തും. അപ്പോൾ, കണ്ണുകൾ പോലും തുറക്കാതെ തന്നെ നമ്മളൊന്നായി മാറുന്നു. പണ്ടൊത്തിരി രാത്രികളിൽ നീ ഊമ്പിയൂമ്പി ചുവപ്പിച്ച എന്റെ ചുണ്ടുകളെ മരണാസന്നമായ ഈ നിലയിൽ കണ്ടതൊകൊണ്ടാവും നിന്റെ ചുണ്ടിലുള്ള ഈ കള്ളചിരി? പണ്ടു നീയെന്നെ വിളിച്ചിരുന്ന ആ പേരിപ്പോഴും പറയാൻ വെമ്പി നിന്റെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. നിന്റെ ആ പിടയ്ക്കുന്ന ചിന്ത കണ്ടുകൊണ്ടാവണം പൗത്രർ ചുണ്ടിലേക്ക് മരണാസന്നയെന്നു കരുതി നീരു പകർന്നു തരുന്നത്! ...........


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License