Friday, December 14, 2018

2018-12-14T13:12:30.000Z

#കഥയോരം സത്യമെത്ര? മിഥ്യയെത്ര? നടക്കുന്നതൊക്കെ എന്താണ്; എന്തിനു വേണ്ടിയാണ്...!! 🔊വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? ☑അല്ല. 🔊BJP കുടുംബമാണോ ? ☑അല്ല. 🔊BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ☑ഇല്ല. 🔊സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും, തീകത്തിച്ചതും ? ☑അല്ല (റോഡിന്റെ എതിർവശത്ത്). 🔊മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? ☑അതെ. 🔊 വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? ☑രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). 🔊 രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? ☑ രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. 🔊ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത്? ☑അമ്മയ്ക്കും, സഹോദരനുമൊപ്പം. 🔊അയാൾ നേരത്തെ മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നോ ? ☑ അതെ (മലയാള മനോരമ). 🔊 വേണുഗോപാലൻ നായർ മദ്യം കഴിക്കാറുണ്ടോ ? ☑ ഉണ്ട് (മാതൃഭൂമി) 🔊 വേണുഗോപാലൻ നായർ മദ്യം കഴിച്ചാലോ ? ☑ അക്രമ സ്വഭാവം കാണിക്കാറുണ്ട് (മാതൃഭൂമി) 🔊പിന്നെ എന്തിനാണ് സമരപ്പന്തലിയേയ്ക്ക് ഓടിക്കയറായത്? ☑ മരണവെപ്രാളം കൊണ്ട് (മറുനാടൻ) 🔊മരണ മൊഴി എന്താണ് ? ☑ ജീവിതം മടുത്തു. ഇനി ജീവിക്കാൻ താൽപ്പര്യമില്ല. ജീവിത നൈരാശ്യമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. 🔊ആത്മഹത്യയിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ ? ☑ ഇല്ല എന്ന് ഡോക്ടറോട് വേണുഗോപാലൻ നായർ 🔊 ശബരിമല വിഷയത്തിന്റെ പേരിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരണ മൊഴിയിലുണ്ടോ ? ☑ ഇല്ല. 🔊ആരാണ് മരണമൊഴി രേഖപ്പെടുത്തിയത്? ☑ മജിസ്ട്രേറ്റ്, ഡോക്ടർമാർ. 🔊തീ കത്തിച്ച് സമരപ്പന്തലിലേയ്ക്ക് ഓടിക്കയറുമ്പോൾ എസ് ഐ പ്രതാപചന്ദ്രനും മറ്റു പോലീസുകാരും തടയുന്നു. ഈ സമയം സമരക്കാർ എന്ത് ചെയ്യുകയായിരുന്നു ? ☑ ഉറങ്ങുകയായിരുന്നു (മാതൃഭൂമി), 🔊 മരണസമയത്ത് #നാമജപം നടത്തി എന്ന് പറഞ്ഞത് ആരാണ് ? ☑ BJP. 🔊 സമരപ്പന്തലിന് മുമ്പിൽ ഉണ്ടായിരുന്നതും, ആദ്യം തടഞ്ഞതുമായ പോലീസുകാർ നാമജപം കേട്ടോ ? ☑ഇല്ല. 🔊BJP യുടെ ആദ്യ നിലപാടെന്തായിരുന്നു? ☑ആത്മഹത്യയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വേണുഗോപാലൻ നായർ CPM കാരനാണ് എന്ന്. 🔊 വേണുഗോപാലൻ നായരെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചതാരാണ് ? ☑ പോലീസ്. 🔊ആശുപത്രിയിൽ എത്തിച്ചത് ആരാണ് ? ☑ കന്റോൺമെന്റ് എസ്ഐയും, രണ്ട് പോലീസുകാരും, 🔊 ആംബുലൻസിൽ BJP ക്കാർ കയറിയോ ? ☑ ഇല്ല. 🔊 കൂടെപോയോ ? ☑ ഇല്ല. 🔊 BJP ക്കാരൻ ആണെങ്കിലും, നാമജപം നടത്തി ആത്മഹത്യ ചെയ്തതാണെങ്കിലും BJP ക്കാർ കൂടെപ്പോകേണ്ടതല്ലേ? ☑ സാധാരണ ഗതിയിൽ വേണമായിരുന്നു. 🔊പിന്നെന്തിനാണ് ഹർത്താൽ? ☑ ആ........!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License