Wednesday, April 12, 2017

April 12, 2017 at 05:55AM

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…!! #കുട്ടിക്കാലം http://ift.tt/2prwUuD ആയിടയ്‌ക്കൊരു കളിക്കൂട്ടുകാരിയെ കിട്ടി. ആണെന്നും പെണ്ണെന്നും കല്പിച്ച്‌ ജീവിക്കാനായി ഭൂമിയിലേക്കയച്ചപ്പോള്‍‌ പ്രകൃതി കനിഞ്ഞരുളിയ അഭേദ്യമായൊരു വരദാനത്താലായിരിക്കാം അവളുടെ മണ്ണപ്പം ചുടലും വീടുവെയ്‌ക്കലുമൊന്നും എനിക്കു രസിച്ചില്ലെങ്കിലും അവളുടെ സാന്നിധ്യം എന്നെ സന്തോഷവാനാക്കിയിരുന്നത്..! അവള്‍‌ കടലാസുപൂവുകള്‍‌ കോര്‍‌ത്തു മാലയുണ്ടാക്കി എന്നെ സ്വയം‌വരം ചെയ്യും. മൂകസാക്ഷിയായ ആ വനം അന്നു കുരവയിട്ട് അതാഘോഷിച്ചതോർക്കുന്നു. ഇളംകാറ്റാൽ ഞങ്ങളെ തലോടിയുറക്കിയിട്ടുണ്ട് ആ കാട്. ഞങ്ങള്‍‌ ഭാര്യാഭര്‍‌ത്തക്കന്മാരാവും, ചിലപ്പോള്‍‌ അമ്മയും കുഞ്ഞുമാവും. അവളെന്നെ അവളുടെ കുഞ്ഞുമടിയില്‍‌ കിടത്തി താരാട്ടുപാടും. എനിക്ക് അമ്മിഞ്ഞപ്പാലു തരും. അവളുടെ കൊച്ചുകുടിലില്‍‌ ഞങ്ങള്‍‌ ചുരുണ്ടുകിടക്കും. ചിരട്ടകളില്‍‌ മണ്‍‌ചോറു വിളമ്പി അവളെന്നെ ഊട്ടും. എന്തിനുമേതിനും പിന്നീടവള്‍‌ വേണമെന്നായി. സ്ത്രൈണതയുടെ കാപട്യങ്ങളൊന്നുമില്ലാതെ നിഷ്‌കളങ്കമായൊരു ജീവിതം അവളെനിക്കു തന്നു! ഞാനെന്റെ വില്ലുപേക്ഷിച്ചു; അമ്പുപേക്ഷിച്ചു…!! ആ കാടും അവളും അടങ്ങുന്ന കുഞ്ഞുലോകത്ത് അങ്ങനെ പാറി നടന്നു കുറേ കാലം!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License