Monday, September 19, 2011

ഇതു ബുക്ക്‌മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!

പട്ടേരിയുടെ ബസ്സിലേക്ക്

OHHHHHHHHHH GR88888 RENDERING!!!!!!!!!!! ....... .എല്ലാ മലയാളികളികും ഇത് കാണണം... എത്ര മനോഹരമായാണ് ഈ കുട്ടികള്‍ കവിത ചൊല്ലിയത് !!



സൂപ്പർ!! പറയാതെ വയ്യ!! കുട്ടിക്കാലം വന്ന് മുന്നിൽ ഊഞ്ഞാലാടുന്ന പ്രതീതി... നമ്മുടെ റിയാലിറ്റി ഷോകളിൽ വന്ന് പെടാപാട് പെട്ട് കരഞ്ഞ് കണ്ണീർ വാർത്ത് നിങ്ങൾ എനിക്ക് SMS അയക്കുമോ, ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്നു കെഞ്ചുന്ന ബാല്യങ്ങളിൽ നിന്നെത്ര വ്യത്യസ്തം!! ഗൃഹാതുരതയുടെ നൊമ്പരമയി എന്റെ വിദ്യാലയം എന്ന ആ കവിത വീണ്ടും കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം!

തിങ്കളും താരങ്ങളും, തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന -
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു -
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങൾ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥര്‍
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ.
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. muzhuvan kavitha kittan valla rakshayundo ?

    ReplyDelete
  2. ശ്രീ, കിട്ടിയാൽ പബ്ലിഷ് ചെയ്യാം...

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License