Friday, May 05, 2017

May 05, 2017 at 09:33AM

#ഓർമ്മദിവസം കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നു CPIM ഇൽ നിന്നും പുറത്താക്കപ്പെട്ട ഒരാളുണ്ടായിരുന്നു!! 1994 നവംബർ 25 -നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു മനുഷ്യർ പിടഞ്ഞു മരിക്കേണ്ടി വന്നൊരു ചരിത്രമുണ്ട് നമുക്ക്!! രാഷ്ട്രീയ ഗുരുവായി എ. കെ. ജി. എന്ന മഹാ പ്രസ്ഥാനത്തെതന്നെ കരുതിയ വിപ്ലവകാരി!! പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി നിൽക്കുമ്പോൾ പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു വർഗ്ഗീസിനെ വയനാട്ടിലേക്ക് വിട്ട് കർഷകത്തൊഴിലാളികൾക്കായി പ്രവർത്തിക്കാൻ വിട്ട വ്യക്തി!! വർഗീസിനെ ഏവർക്കും അറിയാം! പൃത്ഥ്യരാജ് വർഗീസായി അഭിനയിച്ച ഒരു സിനിമ തന്നെയുണ്ട്!! എന്തായാലും അന്ന്, നക്‌സലിസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ നിരവധി പാർട്ടി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ വർഗീസിനും ഇദ്ദേഹത്തിനും കഴിഞ്ഞിരുന്നു!! അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സി.പി.ഐ എമ്മിലും (ഇതിലെ എം എന്നത് മാണിയല്ല) പ്രവർത്തിച്ച ആ വ്യക്തി ആരാണ്?? അതേ, എം.വി. രാഘവൻ തന്നെ!! 1933 മെയ് 5 നായിരുന്നു അദ്ദേഹത്തിന്റെ ജനനം... അദ്ദേഹത്തിന്റേയും ജന്മദിനമാണിന്ന്...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License