Monday, May 08, 2017

May 08, 2017 at 11:02AM

ആമീസ് നാട്ടിലേക്ക് പോയിട്ട് ഒന്നരമാസമാവുന്നു...! കുഞ്ഞുകളികളിലൂടെ അവൾ നാട്ടിൽ കളിച്ചുല്ലസിക്കുന്നു... വീണ്ടും നീണ്ട പത്തുമാസത്തേക്ക് ആ കുരുന്നിനെ തടവറയിലാക്കാൻ സമയമായിരിക്കുന്നു... :( കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നും വീട്ടിലില്ല മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License