നിരവധി ഒഴിവുകളാണ് വെബ് ഡിസൈനേർസിനെ തേടി വരുന്നത്. പക്ഷേ, അതിനു വേണ്ട ടെക്നോളജി അറിയുന്ന ആൾക്കാർ താരതമ്യേന വളരെ കുറവാണ്. യാതൊരു വിധ വർക്ക് ലോഡോ, ടെൻഷനോ അനുഭവിക്കേണ്ടതില്ലാത്ത ഒരു രംഗമാണ് വെബ് ഡിസൈനറുടേത്. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ ഈ രംഗം ഇന്നു വളരെ ശുഷ്‌കമാണ്. പെൺ സാന്നിദ്ധ്യം അശേഷം ഇല്ലെന്നു തന്നെ പറയാം. പെൺകുട്ടികൾ ടെൻഷൻ ഫ്രീ എന്നു പറഞ്ഞു നടത്തുന്ന ടെസ്റ്റിങ് പഠിക്കാനായാണു നെട്ടോട്ടമോടുന്നത്.
വർഷാവർഷം കോളേജിൽ നിന്നും വിരിഞ്ഞു വരുന്ന എം.സി.എ, ബി.ടെക് വിദ്യാർത്ഥികളും ഇപ്പോൾ എത്രയോ കൂടി വരുന്നു. അവരുടെ കാര്യവും അങ്ങനെ തന്നെ, .നെറ്റ് അറിയാം ജാവ അറിയാം പി.എച്ച്. പി. അറിയാം സകലമാന വെബ് ടെക്നോളജികളും അറിയാം; പക്ഷേ ഒരു കുഴപ്പമുണ്ട് അവർക്ക് HTML എന്തെന്നറിയില്ല, Javascript എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല; CSS എന്നത് കേട്ടിട്ടു പോലും ഇല്ല...!! ഏതെങ്കിലും ഒരു ഫ്രെയിംവർക്കു കിട്ടിയാൽ അവർ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി കയ്യിൽ തരും!! അത്ഭുതകരമായ വൈജിത്ര്യം - വൈരുദ്ധ്യം!!
ഏതൊരു നാട്ടുമ്പുറത്തു പോയാലും ഇന്നു ഡിറ്റിപി എന്ന പേരിലോ വെബ്‌ഡിസൈനിങ് എന്ന പേരിലോ ഫോട്ടോഷോപ്പും മറ്റും പഠിപ്പിക്കുന്ന സ്ഥാപനങ്ങൽ ഉണ്ട്. വെറും മൂവായിരം രൂപകൊടുത്താൽ അവർ ഫോട്ടോഷോപ്പിൽ മാസ്റ്റർ ആക്കി മാറ്റുകയും ചെയ്യുന്നു. എന്നാൽ ഇന്ന് ആവശ്യമുള്ളത് ഈ രണ്ടു കൂട്ടരേയും അല്ല...
അത്യാവശ്യം ഡിസൈനിങ്, അതുപോലെ HTML, CSS, Javascript ഇവയുടെ ഉപയോഗം ഇത്രയും അറിഞ്ഞിരിക്കുന്ന ഒരാൾക്ക് നല്ല വെബ്‌ഡിസൈനറാവാം. ഒരു ഡിസൈനിങ് സോഫ്‌റ്റ്‌വെയറിൽ സൈറ്റ് ഡിസൈൻ ചെയ്ത്, അത് അതേ പോലെ HTML -ലിൽ വർക്ക് ചെയ്യിപ്പിച്ചു കൊടുത്താൽ മതി. നിരവധി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. HTML, CSS, Javascript പഠിക്കാൻ മറ്റ് സങ്കീർണമായ കമ്പ്യൂട്ടർ ഭാഷകൾ ഒന്നും വശത്താക്കേണ്ടതില്ല. അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഏതൊരാൾക്കും ഒരു മാസം കൊണ്ട് ഈ പറഞ്ഞ സംഭവം പഠിച്ചെടുക്കാം.
ഒരുമാസത്തിനപ്പുറം മെനക്കെടേണ്ടി വരില്ല ഇവ പഠിക്കാൻ!!
ദാ, ഈ ലേഖനത്തിനു താഴെ കൊടുത്തിരിക്കുന്ന ചായില്യം. എന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഡയസ്‌പോറ പ്രൊഫൈലുകളിലേക്കുള്ള ലിങ്ക് എന്നിവ നോക്കൂ.. അതുപോലെ ഡിസൈൻ ചെയ്യാൻ നിങ്ങൾക്കു പലർക്കും കഴിയും.. പക്ഷേ, മൗസ് അതിനു മുകളിലൂടെ കൊണ്ടുപോകുമ്പോൾ ഉള്ള മാറ്റം ശ്രദ്ധിക്കൂ, അവയിൽ ക്ലിക്ക് ചെയ്താൽ അതു നിങ്ങളെ അതതു സ്ഥലങ്ങളിലേക്കു നയിക്കുന്നു... ഇതിൽ വെറും HTML ഉം CSS ഉം മാത്രമേ ഉള്ളൂ!! ഏതൊരാൾക്കും ചെയ്യാൻ പറ്റുന്ന വളരെ ചെറിയ കാര്യം! പക്ഷേ അതിനെ കുറിച്ചുള്ള അറിവുതന്നെ മുഖ്യം!! അപ്പോൾ ഇന്നു തന്നെ എല്ലാ ഗ്രാഫിക്സ് പുലികലും HTML പഠിക്കാൻ ഇറങ്ങിക്കോളൂ... ഭാവുകങ്ങൾ!!
good post..
ReplyDeleteഇതെല്ലാം അറിയുന്ന ഒരാള്‍ക്ക് അവസരം വല്ലതുമുണ്ടെങ്കില്‍ അറിയിക്കുമല്ലോ..
ReplyDelete