പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ തന്നെ അതങ്ങ് തിരിച്ചുകൊടുത്തിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഉണ്ടാവുമായിരുന്നോ!!
നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.
മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ സാന്നിധ്യത്തില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറില്‍ നിന്ന് പ്രിയതാരം മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചപ്പോള്‍ മലയാളികള്‍ ആനന്ദപുളകിതരായി. എന്നാല്‍ ലാലിന് ലഭിച്ച കേണല്‍ പദവി തിരിച്ചെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
വാർത്തയിലേക്ക്... , മാതൃഭൂമിയിൽ വന്ന വാർത്ത
No comments:
Post a Comment