
എന്താണു പ്രത്യയശാസ്ത്രം? പാർട്ടിയുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളുടെ സംഹിതയാണു പ്രത്യയശാസ്ത്രം എന്നു ചുരുക്കി പറയാം. ഒരേ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ മാർഗരേഖ! തൊഴിലാളിവർഗസർവാധിപത്യം ഉറപ്പു നൽകുന്ന ജനകീയ ജനാധിപത്യവിപ്ലവം എന്ന ആശയമായിരുന്നു പാർട്ടിയുടെ ഇത്രനാളത്തെ മുഖ്യ അജണ്ട. അതിനനുസരിച്ച് കാലാകാലങ്ങളിൽ പാർട്ടി ചില നയങ്ങൾ എടുത്തു വന്നിരുന്നു. പ്രഖ്യാപിതനയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഇടയ്‌ക്കു കൈക്കൊള്ളുന്ന ഈ കുറുക്കുവഴികളെ അടവുനയം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്നു... എന്തായാലും മാറുകയാണ് എല്ലാം. പുതിയ ലക്ഷ്യവും മാർഗവും ഒക്കെ മാറ്റി ഡിഫൈൻ ചെയ്യുമ്പോൾ പാർട്ടിയുടെ പേരും മാറ്റുമോ എന്തോ!! കണ്ടറിയാം.
എന്നാലും ഒരു കുഞ്ഞു സശയം ബാക്കി നിൽക്കുന്നു: ശരിക്കും കാലത്തിന്റെ മാറ്റമായിരിക്കുമോ അതോ സഖാക്കളുടെ സുഖാന്വേഷണ ജീവിതരീതിയിലും ചിന്താഗതിയിലും വന്ന മാറ്റമായിരുക്കുമോ പാർട്ടിയുടെ പ്രത്യയശാസ്ത്രം പുതുക്കിപ്പണിയാൻ പ്രേരിപ്പിച്ച ഘടകം?
തെളിച്ച വഴിയേ പോയില്ലെങ്കിൽ പോവുന്ന വഴിയേ തെളിക്കുക എന്നു പറഞ്ഞുകേട്ടിട്ടുണ്ട്...!
No comments:
Post a Comment