Wednesday, October 19, 2011

ഒടയഞ്ചാൽ

ഒടയഞ്ചാലിനെ പറ്റി അനിലേട്ടൻ ഞാനിട്ട പഴയ ഒരു ബസ്സ് പോസ്റ്റിൽ പറഞ്ഞ കാര്യം വീണ്ടും ഷെയർ ചെയ്യുന്നു... 

അട്ടേങ്ങാനം മലകളിലും, വളവുകളിലും ഇരഞ്ഞു് നീങ്ങുന്ന പാണത്തൂര്‍ ശകടത്തിന്റെ ഇരമ്പല്‍ കുറച്ചു് നേരം നിന്നുപോകുന്ന നിശബ്ദത...
ശകടത്തിലെ ഛര്‍ദ്ദിക്കാര്‍ക്കു്, ഒരു ഇടുങ്ങിയ പാലം കഴിഞ്ഞെത്തുന്ന ആശ്വാസം...
പാണത്തൂരില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു്, മാവുങ്കാലും, കോട്ടച്ചേരിയും എത്താറായി എന്നോര്‍മ്മപ്പെടുത്തുന്ന മണം...
പാറപ്പള്ളിയില്‍ ചില്ലറയെറിയുന്നവരെ ചില്ലറയെടുത്തുവെക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഭക്തി...
"പുറത്തോട്ടു് നോക്കിയിരുന്നോ, കുറച്ചുകൂടി കഴിഞ്ഞാല്‍ ദൂരെ കടല്‍ കാണാം" എന്നു് കുട്ടികളുടെ അന്യോന്യമുള്ള അടക്കംപറച്ചില്‍...
മുമ്പു്, മഴക്കാലത്തു് കോളിച്ചാലില്‍ വെള്ളം കയറി ശകടങ്ങളോടാത്തപ്പോള്‍ നടന്നു് പോകുന്ന യാത്രക്കാരുടെ അല്പനേരത്തെ തലചായ്പ്പു്...
പനത്തടിയില്‍ നിന്നു് കൊന്നക്കാടു് പോകാന്‍ എന്തിനാ, കോട്ടച്ചേരിയും, നീലേശ്വരവും ചുറ്റുന്നതെന്ന ആലോചന...
കാഞ്ഞങ്ങാടു് വഴി വന്ന തിരുവിതാംകൂര്‍ കുടിയേറ്റക്കാരുടെ ആദ്യ താവളങ്ങളിലൊന്നു്...
പിന്നെ, ഒഴിവുനേരങ്ങളിലൊക്കെ കൊരട്ട പറക്കുന്ന, 

റബ്ബര്‍വെട്ടുന്ന, 
ദിവസവും മുപ്പതു് കി.മി യാത്രചെയ്തു് ദുര്‍ഗ്ഗയില്‍ പഠിക്കാനെത്തുന്ന, 
എന്റെ എട്ടാംക്ലാസു് സഹപാഠിയായ കുഞ്ഞിക്കൃഷ്ണനെ പോലെ അദ്ധ്വാനശീലരുടെ നാടു്...

ഒടയഞ്ചാൽ വിക്കിയിൽ...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License