നിങ്ങൾക്കൊരു സിനിമ കാണാം. അതിൽ പ്രധാന കഥാപത്രം നിങ്ങളുടെ ഫെയ്‌സ്ബുക്ക് അകൗണ്ടും ചിത്രങ്ങളും ഒക്കെ തന്നെ!! അവസാനം നിങ്ങളുടെ ലൊക്കേഷൻ, ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിൽ നിങ്ങളെ നശിപ്പിക്കാനായി വില്ലൻ വരും... തിരിച്ചറിയാനായി പ്രൊഫൈൽ ഫോട്ടോയുടെ പ്രിന്റ് ഔട്ടും എടുത്ത് മൂപ്പർ കാറിൽ വെക്കുന്നുണ്ട്.
സൂക്ഷിച്ചോ!!
സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തിട്ട് (കണ്ടില്ലെങ്കിലും ക്ലിക്കാം കേട്ടോ!!) അതിൽ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും takethislollipop എന്ന ആപ്ലിക്കേഷൻ റിമൂവ് ചെയ്തേക്ക്.
ചിലപ്പോൾ നിങ്ങൾ അറിയാതെയും (അറിഞ്ഞുകൊണ്ടും) നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈലുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷൻസിനേയും അവിടെ കാണാൻ ആവും. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ നിർബാധം അവർ നിങ്ങളുടെ അപ്-റ്റു-ഡേറ്റ് ആയിട്ടുള്ള ഡാറ്റ എടുത്തു കൊണ്ടു പോകുന്നും ഉണ്ടാവും.അവർ അത് മറ്റുള്ള സൈറ്റുകൾക്ക് നല്ല ലാഭത്തിനു വിൽക്കുന്നുമുണ്ടാവാം.
സ്നേഹം, സൗഹൃദം, പ്രണയം എന്നൊക്കെ പറഞ്ഞ് നിരവധി കൂട്ടായ്‌മകൾ നാട്ടിൽ ഉണ്ട്, അവയിലൊക്കെ ആയിരക്കണക്കിന് ആൾക്കാർ ജോയിൻ ചെയ്തിട്ടുമുണ്ട്. ഇവരുടെ സൈറ്റ് കണ്ടാലറിയാം, അതിന്റെ ഓരോ മുക്കിലും മൂലയിലും പരസ്യങ്ങളാണ്, കൂടാതെ അവർ നമ്മുടെ മെയിലിലേക്കും പരസ്യങ്ങൾ അയച്ചു തരുന്നു. പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇത്തരം തരികിട സൈറ്റുകൾക്ക്, ഒരു മുൻ കരുതൽ ഇരിക്കട്ടെ.
ഇത്തരം ആപ്ലിക്കേഷൻസ് പരീക്ഷിച്ച് നോക്കുവാൻ ഒരു ഫെയ്‌ക്ക് പ്രൊഫൈൽ കൂടി കൂടെ കരുതുന്നത് നല്ലതായിരിക്കും :)
കുറച്ച് ഫോട്ടോസും കൊടുത്ത് എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്ത്, കൂറേ ഏറെ റീഷെയർ ചെയ്ത് ഒരു കള്ള പ്രൊഫൈൽ. പലതരത്തിലുള്ള ആപ്ലിക്കേഷൻസ് ഉണ്ട് ഫെയ്സ്‌ബുക്കിൽ, അവയിൽ ചിലതൊക്കെ വളരെ ഇന്ററസ്റ്റിങ് കൂടിയാണ്, നമ്മൾ അല്പനേരത്തേക്കുള്ള ഒരു തമാശ ആസ്വദിക്കാൻ വേണ്ടി നമ്മുടെ സുഹൃത്തിന്റെ പ്രൊഫൈൽ ഡീറ്റൈൽസ് അവർക്ക് അടിയറവു വെയ്ക്കുന്നത് മോശമല്ലേ. അതിനാൽ ഏതു സോഷ്യൽ നെറ്റ്‌വർക്കിൽ കേറുമ്പോഴും ഒരെണ്ണം ഫെയ്‌ക്കായും ഇരിക്കട്ടെ. അതുകൊണ്ട് തോന്ന്യവാസങ്ങൾ ഒന്നും ഒപ്പിക്കാതിരുന്നാൽ മതി :)
No comments:
Post a Comment