Wednesday, October 19, 2011

കഴകം - തെക്കന്മാർക്കില്ലാത്തത്...

ചിലപ്പോൾ കേരളത്തിലെ തെക്കൻ‌ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല...

കഴകം
വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്.

കഴകം‌ എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌ ഓരോ ദേശത്തും‌ അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ‌ ആരം‌ഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകം‌ എന്ന പദത്തിനു നൽ‌കിയിരുന്നത്. ഘടകം‌ എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്ന്‌ ചിലർ‌ അഭിപ്രായപ്പെടുന്നു. കഴകം‌ എന്ന പദം‌ ആദ്യം‌ തമിഴിലും‌ പിന്നീട്‌ മലയാളത്തിലും‌ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ‌ ക്ഷേത്രപൂജ നടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ‌ ഒരുക്കങ്ങൾ‌ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ‌ എന്നാണു വിളിക്കുക.


വിശദമായി മലയാളം വിക്കിപീഡിയയിൽ...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License