ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്...
നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന് തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത് സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര...
ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെല്ലാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര... പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി.
അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! :) ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.
അഭിനന്ദനങ്ങള്‍ , ശുഭയാത്ര :)
ReplyDeleteഅമറേ പോയി വന്നു, വെള്ളിയാഴ്‌ച രാത്രി പോയി തിങ്കളാഴ്‌ച തിരിച്ചെത്തി. നല്ലൊരു യാത്രാനുഭവമായിരുന്നു അത്...
ReplyDeletebest wishes dear.. carry on :)
ReplyDelete