ബെർളിച്ചന്റെ വേവലാതി കണ്ടപ്പോൾ അന്നേ ചൊറിഞ്ഞു വന്നതായിരുന്നു...
മാധ്യമധർമ്മവും മണ്ണാങ്കട്ടയും ഒന്നും അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നതാ...
ഇതു കലക്കി..
മാധ്യമധർമ്മവും മണ്ണാങ്കട്ടയും ഒന്നും അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നതാ...
ഇതു കലക്കി..
വാർത്തയിലേക്ക്...
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍... സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം. വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല.
No comments:
Post a Comment