Sunday, October 16, 2011

ഇന്ത്യൻ റുപ്പീ | Indian Rupee


ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!!

സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ.

ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി " ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് പേരുദോഷം വരുത്തിവെച്ച സാധനം ആണത്" എന്ന കൂട്ടുകാരന്റെ തമാശ കാണികളെ നന്നായി ചിരിപ്പിച്ചു.

നായകന്റെ അനിയത്തിയായി അഭിനയിച്ച കുട്ടിയെ ശ്രദ്ധിച്ചു. സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ആ ചവറു പടത്തിലും അവരുണ്ട്. ഒരു തമിഴത്തി ലുക്ക്... കൊള്ളാം.

വാൽകഷ്ണം
സംവിധായകന് അരിക്കച്ചവടത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനിൽ കണ്ട അതേ അരിക്കച്ചവടം ഈ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രവും നടത്തുന്നുണ്ട്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. നായകന്റെ അനിയത്തി - ചേരന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയിൽ കണ്ട നടി.

    http://en.wikipedia.org/wiki/Mallika_(actress)

    ReplyDelete
  2. തമിഴത്തി ലുക്കോ ഹേ എന്തായാലും sexy ലുക്ക്‌

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License